ജേക്കബ് വടക്കഞ്ചേരി ജയിൽമോചിതനായി

11:52 PM Sep 20, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ലി​​പ്പ​​നി പ്ര​​തി​​രോ​​ധ മ​​രു​​ന്നി​​നെ​​തി​​രേ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ കേ​​സി​​ൽ റി​​മാ​​ൻ​​ഡി​​ലാ​​യ പ്ര​​കൃ​​തി ചി​​കി​​ത്സ​​ക​​ൻ ജേ​​ക്ക​​ബ് വ​​ട​​ക്ക​​ഞ്ചേ​​രി ജ​​യി​​ൽ മോ​​ചി​​ത​​നാ​​യി. പൂ​​ജ​​പ്പു​​ര ജി​​ല്ലാ ജ​​യി​​ലി​​ൽ നി​​ന്ന് ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ മോ​​ചി​​ത​​നാ​​യ വ​​ട​​ക്കേ​​ഞ്ച​​രി​​ക്കു ജ​​നാ​​രോ​​ഗ്യ​​പ്ര​​സ്ഥാ​​നം പ്ര​​വ​​ർ​​ത്ത​​ക​​ർ സ്വീ​​ക​​ര​​ണം ന​​ൽ​​കി.

പ്ര​​തി​​രോ​​ധ മ​​രു​​ന്നി​​നെ​​തി​​രേ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ​​തി​​ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യു​​ടെ നി​​ർ​​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഡി​​ജി​​പി കേ​​സെ​​ടു​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ച​​ത്. എ​​റ​​ണാ​​കു​​ള​​ത്തു നി​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്ത് ക​​ന്‍റോ​​ൻ​​മെ​​ന്‍റ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ഹാ​​ജ​​രാ​​ക്കി​​യ​​ശേ​​ഷ​​മാ​​ണ് റി​​മാ​​ൻ​​ഡ് ചെ​​യ്ത് ജി​​ല്ലാ ജ​​യി​​ലി​​ലേ​​ക്കു മാ​​റ്റി​​യ​​ത്. എ​​റ​​ണാ​​കു​​ളം ജി​​ല്ലാ കോ​​ട​​തി ജാ​​മ്യം അ​​നു​​വ​​ദി​​ച്ച​​തോ​​ടെ​​യാ​​ണു ജ​​യി​​ൽ മോ​​ച​​നം.