പോ​ലീ​സ് ഡയറി വിവരം ഇ​നി വിരൽത്തുമ്പിൽ

11:52 PM Sep 20, 2018 | Deepika.com
കോ​​​ഴി​​​ക്കോ​​​ട് : വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ല്‍ ഇ​​​ൻ​​​ഷ്വ​​​റ​​​ന്‍​സ് ക്ലെ​​​യി​​​മി​​​ന് ഇ​​​നി പോ​​​ലീ​​​സു​​​കാ​​​രു​​​ടെ കാ​​​രു​​​ണ്യം കാ​​​ത്തി​​​രി​​​ക്കേ​​​ണ്ട.

കേ​​​സു​​​ക​​​ളു​​​ടെ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കാ​​​വ​​​ശ്യ​​​മാ​​​യ പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ലെ ജ​​​ന​​​റ​​​ൽ ഡ​​​യ​​​റി (ജി​​​ഡി) ഇ​​​നി വി​​​ര​​​ല്‍തു​​​മ്പി​​ൽ ല​​​ഭി​​​ക്കും. പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ല്‍ വ​​​രാ​​​തെ​​ത​​​ന്നെ ജി​​​ഡി എ​​​ന്‍​ട്രി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ഓ​​​ണ്‍​ലൈ​​​ൻ പോ​​​ര്‍​ട്ട​​ൽ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ജ​​ന​​റ​​ൽ ഡ​​യ​​റി വി​​വ​​രം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് പോ​​​ലീ​​​സ് ഫേ​​​സ്ബു​​​ക്കി​​​ലും അ​​​റി​​​യി​​​പ്പു പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​തോ​​​ടെ പോ​​​ലീ​​​സു​​​കാ​​​രു​​​ടെ സൗ​​ക​​ര്യം പ്ര​​​തീ​​​ക്ഷി​​​ച്ച് ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം കാ​​​ത്തി​​​രു​​​ന്നു ല​​​ഭി​​​ച്ചി​​​രു​​​ന്ന ജി​​​ഡി എ​​​ന്‍​ട്രി ഇ​​​നി എ​​​വി​​​ടെ നി​​​ന്നു​​​വേ​​​ണ​​​മെ​​​ങ്കി​​​ലും ല​​​ഭി​​​ക്കും.​​ഇ​​തി​​നാ​​യി പോ​​​ലീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​ൽ ‘’’’തു​​​ണ സി​​​റ്റി​​​സ​​ൺ പോ​​​ര്‍​ട്ട​​​ലി’’’’​​​ല്‍ ക​​​യ​​​റി പേ​​​രും മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​റും ന​​​ല്‍​കു​​​ക. ഒ​​​ടി​​​പി(​​വ​​ൺ ടൈം ​​പാ​​സ്‌​​വേ​​ഡ്) മൊ​​​ബൈ​​​ലി​​​ൽ വ​​​രും. പി​​​ന്നെ ആ​​​ധാ​​​ർ ന​​​മ്പ​​​ർ ന​​​ല്‍​കി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കാം. ഒ​​​രി​​​ക്ക​​​ല്‍ ര​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്തി​​​യാ​​​ല്‍ പി​​​ന്നെ പോ​​​ലീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​തു സേ​​​വ​​​ന​​​ത്തി​​നും അ​​​തു​​​മ​​​തി.

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ന്‍​സി​​​ന് ജി​​​ഡി എ​​​ന്‍​ട്രി കി​​​ട്ടാ​​​ന്‍ ഇ​​​തി​​​ലെ സി​​​റ്റി​​​സ​​​ണ്‍ ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ബ​​​ട്ട​​​ണി​​​ല്‍ ജി​​​ഡി സേ​​​ര്‍​ച്ച് ആ​​​ന്‍​ഡ് പ്രി​​​ന്‍റ് എ​​​ന്ന മെ​​​നു​​​വി​​​ല്‍ ജി​​​ല്ല, സ്റ്റേ​​​ഷ​​​ന്‍, തീ​​​യ​​​തി എ​​​ന്നി​​​വ ന​​​ല്‍​കി സേ​​ര്‍​ച്ച് ചെ​​​യ്ത് പ്രി​​​ന്‍റ് എ​​​ടു​​​ക്കാ​​​വു​​​ന്ന​​​താ​​​ണ് .

ജി​​​ഡി എ​​​ന്‍​ട്രി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് പ​​ല​​ർ​​ക്കും പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ല്‍നി​​ന്ന് ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ള്‍ അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി വ​​ന്നി​​ട്ടു​​ണ്ട്. അ​​​ടു​​​ത്ത​​യി​​ടെ ജി​​​ഡി പേ​​​ജി​​​ന്‍റെ പ​​​ക​​​ര്‍​പ്പി​​​നാ​​​യി ച​​​ങ്ങ​​​നാ​​​ശേ​​​രി പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ല്‍ ക​​​യ​​​റി​​​യി​​​റ​​​ങ്ങി മ​​​ടു​​​ത്ത​​​യാ​​ൾ പു​​​തി​​​യ പ്രി​​​ന്‍റ​​​ർ വാ​​​ങ്ങി​​​ക്കൊ​​​ടു​​​ത്തു പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു. മൂ​​​ന്നു ദി​​​വ​​​സം തു​​​ട​​​ര്‍​ച്ച​​​യാ​​​യി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ ക​​​യ​​​റി​​​യി​​​റ​​​ങ്ങി​​​യി​​​ട്ടും പ്രി​​​ന്‍റ​​​ർ കേ​​​ടാ​​​യ​​​തി​​​നാ​​​ൽ ജി​​​ഡി എ​​​ന്‍​ട്രി പ​​​ക​​​ര്‍​പ്പ് ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് 18,000 രൂ​​​പ വി​​​ല​​​യു​​​ള്ള പ്രി​​​ന്‍റ​​​ർ വെ​​​രൂ​​​ര്‍ മു​​​ള​​​കു​​​പാ​​​ടം ജോ​​​സ​​​ഫ് ജോ​​​ബ് പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ല്‍ ന​​​ല്‍​കി​​​യ​​​ത്.