കഞ്ചാവുമായി പിടിയിൽ
11:52 PM Sep 20, 2018 | Deepika.com
കണ്ണൂർ: എട്ടു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ സിറ്റി വെറ്റിലപ്പള്ളി അൽഅമീൻ ക്വാർട്ടേഴ്സിലെ റൗഫ് എന്ന കട്ടറൗഫ് (28), മരക്കാർകണ്ടി അസ്ഫാസയിലെ മുഹമ്മദ് ഷഫീഖ് എന്ന മണങ്ങ് ഷഫീഖ് (28) എന്നിവരെയാണ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നിർദേശപ്രകാരം ജില്ലാ ആന്റി നർക്കോട്ടിക് ടീം അറസ്റ്റ് ചെയ്തത്.