പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു

01:32 AM Sep 20, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു രാ​​​ജ്യ​​​ത്തി​​​നു പു​​​റ​​​ത്തേ​​​ക്കു​​​ള്ള കു​​​ടി​​​യേ​​​റ്റം കു​​​റ​​​യു​​​ന്നു. 2013നും 2018​​നു​​​മി​​​ട​​​യി​​​ൽ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ സം​​​ഖ്യ​​​യി​​​ൽ 118 ശ​​​ത​​​മാ​​​നം കു​​​റ​​​വു വ​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സെ​​​ന്‍റ​​​ർ ഫോ​​​ർ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി (സി​​​ഡി​​​എ​​​സ്) ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള കു​​​ടി​​​യേ​​​റ്റ നി​​​രീ​​​ക്ഷ​​​ണ സ​​​ർ​​​വേ (എം​​​എം​​​എ​​​സ്) യി​​​ലെ ക​​​ണ്ടെ​​​ത്ത​​​ലാ​​​ണി​​​ത്. ഡോ. ​​​എ​​​സ്. ഇ​​​രു​​​ദ​​​യരാ​​​ജ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ​​​ഠ​​​നം 15,000 ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​വേ ന​​​ട​​​ത്തി. 2018ലെ ​​​സ​​​ർ​​​വേ പ്ര​​​കാ​​​രം 21 ല​​​ക്ഷ​​​മാ​​​ണു പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ സം​​​ഖ്യ. 2013നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് മൂ​​​ന്നു​ ല​​​ക്ഷ​​​ത്തി​​​ലേ​​​റെ​​​പ്പേ​​​രു​​​ടെ കു​​​റ​​​വു​​​ണ്ട്. 1998-ലാ​​​ണ് ആ​​​ദ്യ സ​​​ർ​​​വേ ന​​​ട​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്നു 2013 വ​​​രെ പ്ര​​​വാ​​​സി​​​സം​​​ഖ്യ കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​താ​​​ദ്യ​​​മാ​​​ണ് കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

കു​​​ടി​​​യേ​​​റ്റ പ്രാ​​​യ​​​ത്തി​​​ലു​​​ള്ള​​​വ​​​രു​​​ടെ സം​​​ഖ്യ കു​​​റ​​​യു​​​ന്ന​​​താ​​​ണ് ഒ​​​രു കാ​​​ര​​​ണം. 1987 മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ജ​​​ന​​​ന​​​ത്തോ​​​ത് വ​​​ള​​​രെ കു​​​റ​​​വാ​​​യി. ത​​​ന്മൂ​​​ലം 30 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​വാ​​​ണ്. ര​​​ണ്ടാ​​​മ​​​ത്തെ കാ​​​ര​​​ണം ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വേ​​​ത​​​നം കു​​​റ​​​ഞ്ഞ​​​താ​​​ണ്. നേ​​​ര​​​ത്തേ ഗ​​​ൾ​​​ഫ് ജോ​​​ലി ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ അ​​​ല്ല. 1998ൽ ​​​സൗ​​​ദി​​​യി​​​ൽ ആ​​​യി​​​രു​​​ന്നു 37.5 ശ​​​ത​​​മാ​​​നം പ്ര​​​വാ​​​സി​​​ക​​​ൾ. ഇ​​​പ്പോ​​​ൾ അ​​​വി​​​ട​​​ത്തെ സം​​​ഖ്യ 23 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്. അ​​​തേ​​​സ​​​മ​​​യം, യു​​​എ​​​ഇ​​​യി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റ്റം കൂ​​​ടി. മു​​​ന്പ് പ്ര​​​വാ​​​സി​​​ക​​​ളി​​​ൽ 31 ശ​​​ത​​​മാ​​​നം പേ​​​ർ യു​​​എ​​​ഇ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ അ​​​തു 39.1 ശ​​​ത​​​മാ​​​ന​​​മാ​​​യി.

പ്ര​​​വാ​​​സി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു ഒ​​​രു വ​​​ർ​​​ഷം 85,000 കോ​​​ടി രൂ​​​പ അ​​​യ​​​യ്ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു സ​​​ർ​​​വേ​​​യി​​​ലെ നി​​​ഗ​​​മ​​​നം. രാ​​​ജ്യ​​​ത്തേ​​​ക്കു വ​​​രു​​​ന്ന പ്ര​​​വാ​​​സി​​​പ്പ​​​ണ​​​ത്തി​​​ന്‍റെ അ​​​ഞ്ചി​​​ലൊ​​​ന്നു വ​​​രു​​​മി​​​ത്.