ഹരിപ്പാട്: പ്രളയബാധിത പ്രദേശങ്ങളായ ആയാപറന്പ്, പാണ്ടി, വീയപുരം എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളി എലിപ്പനി ബാധിച്ചു മരിച്ചു. തറയിൽ കടവ് വടക്കേവീട്ടിൽ വാസുദേവൻ-സരോജിനി ദന്പതികളുടെ മകൻ രാകേഷ് (39) ആണ് മരിച്ചത്.
രോഗലക്ഷണങ്ങളുമായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനായിരുന്നു മരണം. സംസ്കാരം പിന്നീട്. ഓർമ നഷ്ടപ്പെട്ടാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഭാര്യ: തുഷാര. മക്കൾ: അഗ്നിവേശ്, അനുഷ്ക.
പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളി എലിപ്പനി ബാധിച്ചു മരിച്ചു
01:13 AM Sep 20, 2018 | Deepika.com