കൊച്ചി: ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വച്ചു മുന്നോട്ടുനീങ്ങിയ ട്രെയിനിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണു യുവതിയുടെ കൈ അറ്റു. പുനലൂർ-ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് മധുര സ്വദേശിനി തലൈമ(32)യുടെ ഇടതു കൈയാണു ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് അറ്റുപോയത്. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം.
യുവതിയുടെ നിലവിളി കേട്ട് ട്രെയിനിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ ചങ്ങലവലിച്ചു ട്രെയിൻ നിർത്തുകയായിരുന്നു.
പിന്നീട് നടത്തിയ തെരച്ചിലിൽ യുവതിയെ കൈ അറ്റ നിലയിൽ കണ്ടെത്തി. തുടർന്ന് കൊച്ചിയിലെ സ്പെഷലിസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. കൈയുടെ തോളിനും മുട്ടിനും ഇടയിലുള്ള ഭാഗം മുഴുവൻ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. നാടോടികളായ ദന്പതികൾ ഓച്ചിറയിൽനിന്നുമാണു ട്രെയിനിൽ കയറിയത്.
ട്രെയിനിൽനിന്നു വീണ യുവതിയുടെ കൈ അറ്റുപോയി
01:04 AM Sep 20, 2018 | Deepika.com