തിരുവനന്തപുരം: ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ലാൻഡ് റവന്യൂ വകുപ്പിന് അനുവദിച്ച 546 താത്കാലിക തസ്തികകൾക്ക് രണ്ടു വർഷത്തേക്കു കൂടി തുടർച്ചാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ജഡായുപാറ ടൂറിസം പദ്ധതി നടത്തിപ്പിനായി ഹെലികോപ്റ്റർ സർവീസ് ആരംഭിക്കാൻ അനുമതി നൽകി.
കേരള മീഡിയ അക്കാദമിയിലെ സർക്കാർ അംഗീകാരമുള്ള ജീവനക്കാർക്ക് ശമ്പളം പരിഷ്കരിക്കാൻ തീരുമാനിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ഇമ്മ്യൂണോ ഹെമറ്റോളജി വിഭാഗത്തിൽ ഒരു അസോസിയേറ്റ് പ്രഫസറുടെ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.
546 താത്കാലിക തസ്തികകൾക്ക് രണ്ടു വർഷത്തേക്ക് അനുമതി
01:04 AM Sep 20, 2018 | Deepika.com