കൊച്ചി: കോടതിയിൽ കുറ്റപത്രം സമർപ്പിക്കാതെ ക്രിമിനൽ കേസ് നിലവിലുണ്ടെന്ന കാരണത്താൽ പാസ്പോർട്ട് പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി. കേസ് നിലവിലുണ്ടെന്ന പേരിൽ പാസ്പോർട്ട് പിടിച്ചെടുത്തതിനെതിരേ കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് നൽകിയ ഹർജിയിലാണു കോടതിയുടെ തീരുമാനം.
പാസ്പോർട്ടിനുള്ള പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിൽ കേസ് നിലവിലുണ്ടെന്നു രേഖപ്പെടുത്തിയാൽ കേസ് ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കണമെന്നും ഇതിനായി ഡിജിപി നടപടി സ്വീകരിക്കണമെന്നും വിധിയിൽ പറയുന്നു.
കേസ് ഉണ്ടെന്ന കാരണത്താൽ പാസ്പോർട്ട് പിടിച്ചെടുക്കരുതെന്നു കോടതി
12:44 AM Sep 20, 2018 | Deepika.com