പീരുമേട്: ദിശതെറ്റി വന്ന കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണംവിട്ട കെ എസ്ആർടിസി ബസ് പാറത്തിട്ടയിലിടിച്ച് 15 പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം ആറോടെ ദേശീയപാത 183 പുല്ലുപാറയ്ക്കു സമീപമാണ് അപകടം.
കുമളിയിൽനിന്നു കളയിക്കാവിളയിലേക്കു പോയ കെ എസ്ആർടി സി ബസാണ് അപകടത്തിൽപ്പെട്ടത്. കരുനാഗപ്പള്ളി സ്വദേശിനി സ്വാലിഹ ബീവി(56 ),എരുമേലി വലപ്പറമ്പിൽ ഷാഹുൽ ഹമീദ്(68), ഭാര്യ ഖദീജുമ്മ(65), തൃശൂർ സ്വദേശി പാലിയേക്കര വീട്ടിൽ ജോൺസ്(53), പാലാ സ്വദേശിനി കടക്കുന്നേൽ സാന്ദ്ര (21), ചെങ്കുളം പുത്തൻ പറമ്പിൽ അലീന സക്കറിയ(22), ആനിക്കാട് കൂടംപറമ്പിൽ റോസമ്മ തോമസ്(44), വാഴൂർ കലത്തൂർ വീട്ടിൽ സോനു ജോസ്(40), വൈക്കം കണിയാട്ടൂർ വീട്ടിൽ രമ്യാ അശോക്(33), വടവത്തൂർ കലത്തിപറമ്പിൽ ഷിജി(37), കോട്ടയം മാൻ തുരുത്തിൽ ജെ.ജാക്ക് (20), കൊടുങ്ങൂർ ചക്കംപുഴ വീട്ടിൽ വി.ജി. ബിന്ദു(43), കീഴൂർ വെള്ളാരം കരയിൽ ടോണി തോമസ്(25),വണ്ടിപ്പെരിയാർ സ്വദേശി ഷാജി(52 ), നെടുംകണ്ടം സ്വദേശി മണികണ്ഠൻ(19),കോട്ടയം സ്വദേശി ജിഫ് വി. കുര്യൻ, പിക്കാശേരിയിൽ സാൽവിൻ സജി (19), സിസ്റ്റർ ആൽഫി എസ്എച്ച് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
പുല്ലുപാറയിൽ ബസ് തിട്ടയിലിടിച്ച് 15 പേർക്കു പരിക്ക്
12:03 AM Sep 20, 2018 | Deepika.com