കൊച്ചി: ക്രൈസ്തവ സഭകളുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ നടക്കുന്ന മാതൃരാജ്യത്തിനുവേണ്ടിയും കേരള പുനർനിർമാണത്തിനുവേണ്ടിയുമുള്ള പ്രാർഥനാ സമ്മേളനത്തിന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു.
ഉദ്ഘാടനം ചെയർമാൻ പി.ആർ. ബേബി നിർവഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ഫാ. മാത്യു ഇടശേരി, റവ.ഡോ.എം.വി. ഏലിയാസ്, ജോണ് എം. ചാക്കോ, കെ.എക്സ്. ജോയി, കെ.കെ. ജോസഫ്, എൻ.കെ. ചാക്കോ എന്നിവർ പ്രസംഗിച്ചു.
ഓഫീസ് തുറന്നു
12:03 AM Sep 20, 2018 | Deepika.com