തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ടി (കെഎസ്ടിഎഫ്) ന്റെ സംഭാവനയുടെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനു കൈമാറി. കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യൻ, സംസ്ഥാന ഭാരവാഹികളായ എം.കെ. ബിജു , ജോസഫ് ടി. മാത്യു, ജെ.ആർ. സാലു, മനോജ് ഏബ്രഹാം എന്നിവർ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്.
നവകേരള സൃഷ്ടിക്കായുള്ള സാലറി ചലഞ്ച് പദ്ധതിയുടെ വിജയത്തിനായി എല്ലാ അധ്യാപകരും സഹായിക്കണമെന്ന് കെഎ സ്ടിഎഫ് സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു. ശന്പള പരിഷ്കരണ കുടിശിഖയുടെ നാലാം ഗഡു പണമായി തരുന്നതിനുള്ള സർക്കാർ തീരുമാനത്തെ കെഎസ്ടിഎഫ് സ്വാഗതം ചെയ്യുന്നതായും സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ടിഎഫ് ആദ്യ ഗഡു കൈമാറി
12:03 AM Sep 20, 2018 | Deepika.com