പാലാ: ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ സ്മരണ നിലനിർത്തുന്നതിനായി സെന്റ് തോമസ് കോളജ് അലൂംനി അസോസിയേഷനും ജോർജ് തോമസ് കൊട്ടുകാപ്പള്ളി ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ബിസിനസ് എക്സലൻസ് അവാർഡിന് മൂവാറ്റുപുഴ ഡെന്റ് കെയർ ഡെന്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോൺ കുര്യാക്കോസ് പുത്തൻപുരയിൽ അർഹനായി.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഒക്ടോബർ അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അലൂംനി ദിനാഘോഷസമ്മേളനത്തിൽ മാർ ജേക്കബ് മുരിക്കൻ സമ്മാനിക്കുമെന്നു ജോർജ് തോമസ് കൊട്ടുകാപ്പള്ളി ട്രസ്റ്റ് മെംബർ ജോൺ തോമസ് കൊട്ടുകാപ്പള്ളിയും അലൂംനി അസോസിയേഷൻ സെക്രട്ടറി അലക്സ് മേനാംപറന്പിലും അറിയിച്ചു. പാലാ സെന്റ് തോമസ് കോളജിന്റെ ആരംഭത്തിന് മുഖ്യകണ്ണിയായി പ്രവർത്തിച്ച ജോർജ് തോമസ് കൊട്ടുകാപ്പള്ളി പാർലമെന്റ് മുൻ അംഗവും പാലായുടെ മുൻ മുനിസിപ്പൽ ചെയർമാനുമായിരുന്നു.
ജോൺ കുര്യാക്കോസിന് അവാർഡ്
11:46 PM Sep 19, 2018 | Deepika.com