കവിതാ പുരസ്കാരം: കൃതികൾ ക്ഷണിച്ചു
11:14 PM Sep 19, 2018 | Deepika.com
തൃശൂർ: കവി എ. അയ്യപ്പന്റെ ഓർമയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ അയനം - എ. അയ്യപ്പൻ കവിതാപുരസ്കാരത്തിനു കൃതികൾ ക്ഷണിച്ചു. 2014 ജനുവരി മുതൽ 2018 ജൂലൈ 31 വരെ ആദ്യപതിപ്പായി പുറത്തിറങ്ങിയ മലയാള കവിതാസമാഹാരത്തിനാണ് 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. പുസ്തകത്തിന്റെ നാലു പകർപ്പുകൾ വിജേഷ് എടക്കുന്നി, ചെയർമാൻ, അയനം സാംസ്കാരികവേദി, ഒല്ലൂർ, തൈക്കാട്ടുശേരി, തൃശൂർ-680306 എന്ന വിലാസത്തിൽ ഒക്ടോബർ 15നു മുമ്പ് എത്തിച്ചിരിക്കണം.