കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ എറണാകുളം സ്വദേശിയായ യുവാവ് പിടിയില്‍. കുമ്പളം ചിറപ്പുറത്ത് ഫയാസ് മുബീ(20) നെയാണ് മംഗലാപുരത്ത് വച്ച് ചേവായൂര്‍ പോലീസ് പിടികൂടിയത്.
പത്തു മാസമായി കോഴിക്കോട് നഗരത്തിലെ സ്വകാര്യ തൊഴില്‍പരിശീലനകേന്ദ്രത്തിൽ പഠിക്കുന്ന ഫയാസ് ഫേസ്ബുക്ക്വഴി പരിചയപ്പെട്ട ചേവായൂർ സ്വദേശിനിയായ പതിനേഴുകാരിയുമായാണ് നാടുവിട്ടത്. വേദികളിൽ ഡാൻസ് ചെയ്ത് ഗാനം ആലപിക്കുന്ന ഡിസ്കോ ജോക്കി (ഡിജെ) എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയെ വലയിലാക്കിയത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍
11:14 PM Sep 19, 2018 | Deepika.com