കൊച്ചി: കാലടി ജീവാലയ ഫാമിലി പാർക്കിൽ ഒക്ടോബർ അഞ്ചിന് വൈകുന്നേരം ആറു മുതൽ ഏഴിന് വൈകുന്നേരം നാലു വരെ ബേബിഷൈൻ റിട്രീറ്റ് നടത്തും. ഗർഭവതികളായവർക്കും, ഗർഭവതികളാകാൻ ആഗ്രഹിക്കുന്നവരുമായ ദന്പതികൾക്കായാണ് ധ്യാനം നടത്തുന്നത്.
ദൈവ പദ്ധതി പ്രകാരം പ്രഭാപൂർണമായ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുവാൻ ദന്പതികളെ സഹായിക്കുകയാണ് ഈ ധ്യാനത്തിന്റെ ലക്ഷ്യം. ഉദരത്തിലായിരിക്കുന്പോൾ തന്നെ ദന്പതികളുടെ വികാരവിചാരങ്ങൾ കുഞ്ഞിന്റെ വളർച്ചയെ നിർണായകമായി സ്വാധീനിക്കുന്ന പശ്ചാത്തിലാണ് ഈ ധ്യാനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ദന്പതികൾ തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയം,കുഞ്ഞിന്റെ വളർച്ചയ്ക്കുതുകുന്ന ഗർഭകാലശീലങ്ങൾ, ശിശു-ദന്പതികളുടെ സ്നേഹത്തിന്റെ കണ്ണി, മാതൃത്വവും പിതൃത്വവും ഒരു ദൈവവിളി, ഗർഭകാലയോഗ ആന്തരിക സൗഖ്യ ശുശ്രൂഷ എന്നിവയാണു ധ്യാനത്തിന്റെ ഉള്ളടക്കം. കുടുംബ ബന്ധങ്ങളുടെ പരിശീലകനും, ജീവാലയ ഫാമിലി പാർക്ക് ഡയറക്ടറുമായ റവ. ഡോ. അഗസ്റ്റിൻ കല്ലേലി ധ്യാനത്തിനു നേതൃത്വം നൽകും. പ്രവേശനം ആദ്യം ബുക്ക് ചെയ്യുന്ന 25 ദന്പതികൾക്ക് മാത്രം. വിശദവിവരങ്ങൾക്ക് ഫോൺ: 0484 2462607, 0484 2465520.
കാലടി ജീവാലയയിൽ ബേബിഷൈൻ റിട്രീറ്റ്
11:53 PM Sep 18, 2018 | Deepika.com