ഇടുക്കി : മൂന്നാർ ട്രൈബ്യൂണൽ ഓഫീസിൽ എസ്.രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ അക്രമം നടത്തിയതായി പരാതി. തഹസീൽദാർ പി.കെ.ഷാജിയുടെ സാന്നിധ്യത്തിലായിരുന്നു അക്രമം. ഒരാൾക്ക് പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് എംഎൽഎക്കും തഹസീൽദാർക്കുമെതിരെ ട്രൈബ്യൂണൽ അധികൃതർ മൂന്നാർ പോലീസിൽ പരാതി നൽകി.
ട്രിബ്യൂണലിലെ സിറ്റിംഗ് ജൂലൈ മുതൽ നിർത്തിയെങ്കിലും ഭൂമി സംബന്ധമായ നിരവധി ഫയലുകൾ ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട് . ഏഴ് ജീവനക്കാരും ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. ഉരുൾ പൊട്ടലിൽ കെട്ടിടങ്ങൾ തകർന്നതിനാൽ മൂന്നാർ ആർട്സ് കോളജിനായി ട്രൈബ്യൂണൽ കെട്ടിടം വിട്ടുനിൽകണമെന്നാവശ്യപ്പെട്ടായിരുന്നു എംഎൽഎയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഒരു സംഘം എത്തിയത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കയറിയ ഇവർ മുറികളുടെ താഴുകൾ തകർത്തു ഫർണിച്ചറുകൾ പുറത്തേക്കു എടുത്തിടുകയായിരുന്നു. പോലീസിൽ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലായെന്നും പരാതിയുണ്ട് .
എംഎൽഎയുടെ നേതൃത്വത്തിൽ അക്രമം നടക്കുന്നതിനാലാണ് പോലീസ് എത്താതിരുന്നതെന്ന് ജീവനക്കാർ പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരന്റെ പക്കൽനിന്നും മൊബൈൽഫോണുംപിടിച്ചെടുത്തു.
മൂന്നാർ ലാൻഡ് ട്രൈബ്യൂണൽ ഓഫീസിൽ എംഎൽഎയുടെ നേതൃത്വത്തിൽ അക്രമമെന്നു പരാതി
11:53 PM Sep 18, 2018 | Deepika.com