കെവിൻ വധക്കേസ് പ്രതിക്ക് ഉപാധികളോടെ ജാമ്യം
11:44 PM Sep 18, 2018 | Deepika.com
കൊച്ചി : കെവിൻ വധക്കേസിലെ 14 -ാം പ്രതി റെമീസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രണയിച്ചു വിവാഹം കഴിച്ചതിനു കോട്ടയം സ്വദേശിയായ കെവിനെ കൊലപ്പെടുത്തിയ കേസിൽ റെമീസിനെതിരേ ഗൂഢാലോചനയടക്കമുള്ള കുറ്റമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. സമാനകുറ്റം ചുമത്തിയിട്ടുള്ള നാല് പ്രതികൾക്കു നേരത്തെ ഹൈക്കോടതി ജാമ്യം നൽകിയിരുന്നു.