കൊച്ചി: ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന ഉപവാസ സമരം 12 -ാം ദിവസത്തിലേക്ക് കടന്നു. ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ ഹൈക്കോടതിയുടെ നടപടി പ്രതീക്ഷ നൽകുന്നുവെന്ന് ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
കന്യാസ്ത്രീയുടെ സഹോദരിയോടൊപ്പം സാമൂഹ്യ പ്രവർത്തക പി. ഗീതയും നിരാഹാരം തുടരുകയാണ്. മുൻമന്ത്രി ഷിബു ബേബി ജോൺ, ഗായകനും നടനുമായ കൃഷ്ണചന്ദ്രൻ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ തുടങ്ങിയവർ ഇന്നലെ സമരപ്പന്തലിലെത്തി. ജോയിന്റ് ക്രിസ്ത്യൻ കൗണ്‍സിൽ അടക്കമുള്ള സംഘടനകൾ ചേർന്നുണ്ടാക്കിയിട്ടുള്ള സമരസമിതിയുടെ നേതൃത്വത്തിൽ എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിലാണ് സമരം നടക്കുന്നത്.
ഉപവാസ സമരം 12-ാം ദിവസത്തിലേക്ക്
11:44 PM Sep 18, 2018 | Deepika.com