തിരുവനന്തപുരം: മന്ത്രി ഇ.പി. ജയരാജന്റെ അധ്യക്ഷതയിലുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്നു ചേരും. ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്കു പോയ ശേഷം രണ്ടാഴ്ചയായി മുടങ്ങിക്കിടന്ന മന്ത്രിസഭാ യോഗമാണ് ഇന്നു ചേരുന്നത്. അജൻഡയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യുന്ന 12 വിഷയങ്ങളടങ്ങിയ കുറിപ്പ് ഇന്നലെ രാവിലെ മന്ത്രിമാർക്കു വിതരണം ചെയ്തു.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, വിവിധ വകുപ്പുകളിൽ കൂടുതൽ തസ്തിക സൃഷ്ടിക്കൽ, ഭൂമി നൽകൽ തുടങ്ങിയ വിഷയങ്ങളാണു പ്രധാനമായും അജൻഡയിൽ ഉള്ളത്.
കൂടുതൽ വിഷയങ്ങൾ മന്ത്രിസഭ പരിഗണിക്കേണ്ടതുണ്ടെങ്കിൽ ഇതു സംബന്ധിച്ച തീരുമാനം പിന്നാലെ അറിയിക്കാമെന്നാണു വ്യക്തമാക്കിയിട്ടുള്ളത്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പിണറായി വിജയന്റെ അസാന്നിധ്യത്തിൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗം കൂടിയാണ് ഇന്നു ചേരുന്നത്.
ജയരാജന്റെ അധ്യക്ഷതയിലുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന്
11:44 PM Sep 18, 2018 | Deepika.com