തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ സംബന്ധിച്ച് ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച പാർട്ടിയുടെ മണ്ഡലാടിസ്ഥാനത്തിലുള്ള ജാഥകൾ ജില്ലാ കൗണ്‍സിലുകൾ ചേർന്നു എത്രയും വേഗം നടത്താൻ തീരുമാനിച്ചു.
കഴിഞ്ഞ നാലരവർഷത്തെ ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ജനങ്ങൾക്കു മുന്നിൽ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണു മണ്ഡലാടിസ്ഥാനത്തിലുള്ള ജാഥകളും യോഗങ്ങളും സംഘടിപ്പിക്കുന്നത്.
പുതിയ വോട്ടർമാരെ ചേർക്കുന്നതിലും താമസം മാറിപ്പോയവരെ വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയുന്നതിനുമുള്ള പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ബന്ധപ്പെട്ട കമ്മിറ്റികൾക്കു എക്സിക്യുട്ടീവ് നിർദേശം നൽകി.
ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി സിപിഐ
11:44 PM Sep 18, 2018 | Deepika.com