തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷ രാവിലെ നടത്തുന്നതു സംബന്ധിച്ചുള്ള കാര്യങ്ങൾ പരിശോധിക്കാൻ ഗുണനിലവാര പരിശോധന കമ്മിറ്റിയുടെ ശിപാർശ. പരീക്ഷ രാവിലെയാക്കണമെന്ന ആവശ്യം വിവിധ അധ്യാപക സംഘടനകൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു.
ഇതു സംബന്ധിച്ചുള്ള കൃത്യമായ പരിശോധനകൾ നടത്താൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഡയറക്ടർമാരും യോഗം ചേർന്ന് വിശദമായ ചർച്ച നടത്താനും ഇന്നലെ ചേർന്ന ക്യുഐപി യോഗത്തിൽ ധാരണയായി. കൂടാതെ ഒന്നാം പാദവാർഷിക പരീക്ഷകൾ ഈ വർഷം നടത്തേണ്ടെന്നും അർധവാർഷിക പരീക്ഷകൾ ഡിസംബറിൽ നടത്താനും തീരുമാനമായി.
പത്താം ക്ലാസ് പരീക്ഷ രാവിലെയാക്കുന്നതു പരിശോധിക്കും
11:25 PM Sep 18, 2018 | Deepika.com