യുപിയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
12:52 AM Sep 18, 2018 | Deepika.com
ദിയോറിയ (യുപി): ഉത്തർപ്രദേശിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. സർക്കാർപുർ വില്ലേജിലാണു സംഭവം. പൂജാരി മോഹൻ യാദവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് നാട്ടുകാർ പിന്റു പട്ടേൽ(27)നെ മർദിച്ചു കൊന്നതെന്നു കോട്വാലി പോലീസ് പറഞ്ഞു.