തിരുവനന്തപുരം: മണ്ഡലകാലത്ത് നിലയ്ക്കലിൽ നിന്നു പന്പയിലേക്ക് കെഎസ്ആർടിസിക്ക് മാത്രം സർവീസ് അനുമതി നൽകിയ സാഹചര്യത്തിൽ മൂന്നു രീതിയിലുള്ള ടിക്കറ്റ് റിസർവേഷനടക്കം ക്രമീകരണം ഏർപ്പെടുത്തുന്നു. പമ്പയ്ക്ക് പകരം നിലയ്ക്കൽ വരെയാണു മറ്റു ഡിപ്പോകളിൽ നിന്നുള്ള ദീർഘദൂര സർവീസുകളുണ്ടാവുക. അവിടെ നിന്നു പമ്പയിലേക്കു സ്പെഷൽ സർവീസ് ബസുകളിൽ മാറിക്കയറണം. ഇവയ്ക്കാണ് മൂന്ന് രീതിയിലുള്ള റിസർവേഷൻ ഒരുക്കിയിരിക്കുന്നത്.
ഓണ്‍ലൈനായി ടിക്കറ്റെടുക്കാമെന്നതാണ് ഒന്നാമത്തെ രീതി. അവിടെ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള 15 കൗണ്ടറുകളിൽ നിന്ന് നേരിട്ട് സീറ്റ് റിസർവേഷനാണ് മറ്റൊന്ന്. ടിക്കറ്റ് ബുക്കിംഗിന് കിയോസ്കുകളും സജ്ജമാക്കിയിട്ടുണ്ട്. കൗണ്ടറുകളിൽ കണ്ടക്ടർമാരെ വിന്യസിക്കും. ബസിനുള്ളിൽ ടിക്കറ്റെടുക്കലോ പരിശോധനയോ ഉണ്ടാവില്ല.മൂന്നു മാർഗങ്ങൾ വഴി റിസർവ് ചെയ്ത ടിക്കറ്റുകൾ പരിശോധിച്ച ശേഷമാകും യാത്രക്കാരെ ബസുകളിൽ കയറ്റുക. വിഐപികൾക്കും മറ്റുമായി 14 സീറ്റുള്ള ടെമ്പോ ട്രാവലറുകളും കെഎസ്ആർടിസി ഒരുക്കും.
മണ്ഡലകാലത്തു കെഎസ്ആർടിസിക്കു മൂന്നു രീതിയിലുള്ള ടിക്കറ്റ് റിസർവേഷൻ
12:33 AM Sep 18, 2018 | Deepika.com