തലശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാൻഡിൽ കഴിയുന്ന 15 പ്രതികളുടെ ജാമ്യ ഹർജിയില്‍ കൊച്ചി സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാൻഡില്‍ കഴിയുന്ന 15 പ്രതികളുടെ ജാമ്യ ഹർജിയില്‍ വാദം പൂര്ത്തായിയതിനെത്തുടര്ന്നാണിത്.
സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനുള്‍പ്പെടെ 25 പ്രതികളുള്ള ഈ കേസില്‍ ഒൻപതു പേര്‍ക്ക് വിവിധ ഘട്ടങ്ങളിലായി ജാമ്യം ലഭിച്ചിരുന്നു. കൊലയാളി സംഘത്തിലെ അംഗങ്ങളടക്കമുള്ള 15 പേരാണ് ഇപ്പോള്‍ റിമാൻഡിലുള്ളത്.
മനോജ് വധം: ഹർജിയില്‍ വിധി ഇന്ന്
12:04 AM Sep 18, 2018 | Deepika.com