പെൺകെണി: മുഖ്യകണ്ണി അറസ്റ്റിൽ
11:49 PM Sep 17, 2018 | Deepika.com
തളിപ്പറമ്പ്: കിടപ്പറരംഗങ്ങൾ കാമറയിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് കുഡ്ലു കളിയങ്ങാട് മൈഥിലി ക്വാര്‍ട്ടേഴ്സിലെ എം. ഹഷിദ എന്ന സമീറയെയാണ് (32) കാസർഗോട്ടെ ആഡംബര ഫ്ളാറ്റിൽനിന്നു തളിപ്പറമ്പ് പ്രിൻസിപ്പൽ എസ്ഐ കെ. ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഹഷിദയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. യുവതിയൊടൊപ്പമുള്ള രംഗങ്ങൾ കാമറയിൽ പകർത്തിയാണ് കെണിയിൽ കുടുക്കിയിരുന്നത്.