തിരുവനന്തപുരം : എംബിബിഎസ്/ബിഡിഎസ് ഒഴികെയുള്ള മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ഇന്ന് ആരംഭിക്കും. ഈ ഘട്ടത്തിൽ എംബിബിഎസ്/ബിഡിഎസ് ഒഴികെയുള്ള മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകളിൽ നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്കും ആയുർവേദ (ബിഎഎംഎസ്) ആൻഡ് ഹോമിയോപ്പതി (ബിഎച്ച്എംഎസ്) വിഭാഗങ്ങളിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ഏതാനും കോളജുകളിലേക്കും അലോട്ട്മെന്റ് നടത്തും.
അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടുന്നതിനു വിദ്യാർഥികൾ നിർബന്ധമായും ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നടത്തിയിരിക്കണം. ഓണ്‍ലൈൻ ഓപ്ഷൻ കണ്‍ഫർമേഷനെ തുടർന്ന് ആയുർവേദ/ഹോമിയോപ്പതി കോഴ്സുകളിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള കോളജുകളിലേക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുമുള്ള സൗകര്യം വെബ്സൈറ്റിൽ ഇന്നു മുതൽ 22 നു രാവിലെ 10 വരെ ലഭ്യമാകും.
നിശ്ചിത സമയത്തിനകം ലഭ്യമാകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എംബിബിഎസ്/ബിഡിഎസ് ഒഴികെയുള്ള മെഡിക്കൽ/അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാമത്തെ ഓണ്‍ലൈൻ അലോട്ട്മെന്റ് 23നു പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അട യ്ക്കേണ്ടതുമായ ഫീസ്/ബാക്കി തുക (ബാധകമെങ്കിൽ) 24നു മുതൽ 26 വരെ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റോഫീസ് മുഖാന്തിരമോ ഓണ്‍ലൈൻ പേയ്മെന്റ് മുഖേനയോ അടച്ച് 26നു അതതു കോളജുകളിൽ പ്രവേശനം നേടണം. വിജ്ഞാപനം വെബ്സൈറ്റിൽ.
മൂന്നാംഘട്ട അലോട്ട്മെന്റ്: ഓണ്‍ലൈൻ ഓപ്ഷൻ കണ്ഫർമേഷൻ നിർബന്ധം
11:22 PM Sep 17, 2018 | Deepika.com