കോട്ടയം: അവകാശങ്ങൾ നേടിയെടുക്കാൻ പോരാട്ടം അനിവാര്യമാണെന്ന് മന്ത്രി എം.എം. മണി. ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെ 11-ാം ദേശീയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പലമാധ്യമങ്ങളും ഭരണാധികാരികളുടെ തൊഴിലാളി വിരുദ്ധ സമീപനങ്ങളെ വെള്ളപൂശുകയാണ്. വേജ്ബോർഡ് രൂപവത്കരിക്കാൻ പോരാട്ടം തുടരണം. കേരളത്തിന്റെ പുനർനിർമാണത്തിനു ദിശാബോധം നല്കാൻ മാധ്യമങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സിഎസ്ഐ റിട്രീറ്റ് സെന്ററിലെ രൂപ്ചന്ദ് നഗറിൽ ചേർന്ന സമ്മേളനത്തിൽ എഐഎൻഇഎഫ് അഖിലേന്ത്യാ പ്രസിഡന്റ് എസ്.ഡി. ഠാക്കൂർ അധ്യക്ഷത വഹിച്ചു. . ആന്റോ ആന്റണി, എച്ച്എംഎസ് പ്രസിഡന്റ് തന്പാൻ തോമസ്, സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, എഐഎൻഇഎഫ് ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, പത്രപ്രവർത്തക യൂണിയൻ സെക്രട്ടറി ഷാലു മാത്യു, കെഎൻഇഎഫ് പ്രസിഡന്റ് എം.സി. ശിവകുമാരൻ നായർ, ജനറൽ സെക്രട്ടറി സി. മോഹനൻ, എഐഎൻഇഎഫ് ഓർഗനൈസിംഗ് സെക്രട്ടറി ഗോപൻ നന്പാട്ട്, ജയ്സണ് മാത്യു, ജയിംസ്കുട്ടി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പശ്ചിമബംഗാളിൽനിന്നു ശേഖരിച്ച തുക ബംഗാൾ പ്രതിനിധികൾ മന്ത്രി എം.എം. മണിക്ക് നൽകി. തുടർന്നു ചേർന്ന പ്രതിനിധി സമ്മേളനം നിയന്ത്രിക്കുന്നതിന് എസ്.ഡി. ഠാക്കുർ, പൂർണചന്ദ്രറാവു, കലി, സി. മോഹനൻ, വി. ബാലഗോപാൽ, ഗോപൻ നന്പാട്ട്, ശാന്തിനി റോയി, ഐ.എസ്. ഭദ്ര, ശശി ശ്രീവാസ്തവ, ദബാശിഷ്, എം. കുഞ്ഞാപ്പ, ജയകുമാർ, ടോം പനയ്ക്കൽ, കെ.പി. സുധ എന്നിവരടങ്ങിയ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
ഓർഗനൈസിംഗ് സെക്രട്ടറി ഗോപൻ നന്പാട്ട് അനുശോചന പ്രമേയവും ജനറൽ സെക്രട്ടറി വി. ബാലഗോപാൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ഗോവിന്ദസാമി ഭൂപതി, നന്ദകുമാർ, ശാന്തനാവാ ഹസാരിക, പീയൂഷ് ബാജ്പേയ്, ദെബാശിഷ്, പൂർണചന്ദ്രറാവു, എം. ശിവതമിഴൻ, ടോം പനയ്ക്കൽ, ജയ്സണ് മാത്യു, എം. കുഞ്ഞാപ്പ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
ഇന്നു രാവിലെ ചേരുന്ന സെൻട്രൽ വർക്കിംഗ് കമ്മിറ്റിയോഗം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. സമ്മേളനം ഇന്നു സമാപിക്കും.
അവകാശപോരാട്ടം അനിവാര്യം: എം.എം. മണി
11:22 PM Sep 17, 2018 | Deepika.com