നാദബ്രഹ്മ പുരസ്കാരം ആർ. സുബ്ബലക്ഷ്മിക്ക്
11:22 PM Sep 17, 2018 | Deepika.com
ചെറുപുഴ: വ്യത്യസ്ത മേഖലകളില്‍ കഴിവുതെളിയിച്ച പ്രതിഭകള്‍ക്കു ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രം നല്‍കിവരുന്ന നാദബ്രഹ്മ പുരസ്കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞയും ചലച്ചിത്ര താരവുമായ ആര്. സുബ്ബലക്ഷ്മിക്ക്. ഒക്ടോബർ 18 ന് രാവിലെ ഒന്‍പതിന് പുരസ്കാരം സമ്മാനിക്കും. 10,001 രൂപയും പ്രശസ്തി പത്രവും വെങ്കല ശില്പവും അടങ്ങുന്നതാണു പുരസ്ക്കാരം.