കോതമംഗലം: 10000 രൂപയുടെ വ്യാജകറൻസി ആസാമിലെ എസ്ബിഐ അക്കൗണ്ടിലേക്കു മണി ട്രാൻസ്ഫർ ഏജൻസി മുഖേന നിക്ഷേപിക്കാനുള്ള ശ്രമത്തിനിടെ, നെല്ലിക്കുഴിയിൽ പിടിയിലായ ഇതര സംസ്ഥാനക്കാരനെ കോടതി റിമാൻഡ് ചെയ്തു. മുഖ്യപ്രതി പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. ആസാം യുനാബാരി സ്വദേശി ദിൽദർ യൂസഫലി(18)ആണ് അറസ്റ്റിലായത്. മുഖ്യപ്രതി ആസാം സ്വദേശി അലി(22) ഒളിവിലാണ്.
ശനിയാഴ്ച രാത്രി ഒന്പതിനാണ് സംഭവം.നെല്ലിക്കുഴി കവലയ്ക്കു സമീപമുള്ള പുഞ്ചിരി ലേഡീസ് സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ ആസാം സ്വദേശിയായ ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ നിക്ഷേപിക്കാനായി ദിൽദർ ഏൽപ്പിച്ചിരുന്നു.
കട ഉടമ പിന്നീട് പരിശോധിച്ചപ്പോഴാണു കള്ളനോട്ടാണെന്നു തിരിച്ചറിഞ്ഞത്.
കള്ളനോട്ട് അയയ്ക്കാൻ ശ്രമം; പ്രതി റിമാൻഡിൽ
12:34 AM Sep 17, 2018 | Deepika.com