കൊച്ചി: എറണാകുളം എസ്ആർഎം റോഡിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി കോന്പാറ പുതുപ്പള്ളിപറന്പ് സഞ്ജുസുലാൽ സേട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതു വൈകും. കലൂർ എസ്ആർഎം റോഡ് പൂട്ടോത്തു ലെയിനിലെ വാടക വീട്ടിൽ ഉമ്മക്കൊപ്പം താമസിക്കുകയായിരുന്ന ഉള്ളാട്ടിൽ വീട്ടിൽ ഷീബയെ (35) ആണ് ഭർത്താവ് സഞ്ജു(39) ശനിയാഴ്ച വെട്ടിക്കൊലപ്പെടുത്തിയത്. അക്രമണത്തിൽ പ്രതിയുടെ ഇരു കൈകളിലും സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിനുശേഷം പോലീസ് പിടിയിലായ പ്രതിയെ പരിക്കിനെത്തുടർന്ന് ശനിയാഴ്ച രാത്രിതന്നെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇയാളെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഷീബയുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയതിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ആക്രമണത്തിനിടെ ഷീബയുടെ ഉമ്മ അഫ്സയ്ക്കും പരിക്കേറ്റിരുന്നു.
വെട്ടിക്കൊല: പ്രതിയുടെ അറസ്റ്റ് ശസ്ത്രക്രിയയ്ക്കു ശേഷം
11:40 PM Sep 16, 2018 | Deepika.com