കൊ​​​ല​​​പാതകക്കേസിലെ പ്ര​​​തി എ​ട്ടു വ​ര്‍​ഷത്തിനുശേഷം പി​ടി​യി​ല്‍

01:50 AM Sep 16, 2018 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: പെ​​​ണ്‍​കു​​​ട്ടി​​​യു​​​മാ​​​യു​​​ള്ള അ​​​ടു​​​പ്പ​​​ത്തെത്തു​​​ര്‍​ന്ന് ആ​​​സാം സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ പ്ര​​​തി എ​​​ട്ടു വ​​​ര്‍​ഷ​​​ത്തി​​​നു​​​ശേ​​​ഷം പി​​​ടി​​​യി​​​ല്‍. ആ​​​സാ​​​മി​​​ലെ ചാ​​​ബോ​​​ല്‍ താ​​​ലൂ​​​ക്കി​​​ലെ ഏ​​​നൂ​​​ര്‍ റ​​​ഹ്‌​​മാ​​​ന്‍ (20) കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ലാ​​​ണു ആ​​​സാ​​​മി​​​ലെ കൊ​​​ക്രാ​​​ജാ​​​ര്‍ ജി​​​ല്ല​​​ക്കാ​​ര​​നാ​​യ ഷ​​​ഹ്‌​​നൂ​​​ർ അ​​​ലി (22) യെ ​​​ക്രൈം​​​ബ്രാ​​​ഞ്ച് ഹ​​​ര്‍​ട്ട് ആ​​​ന്‍​ഡ് ഹോ​​​മി​​​സൈ​​​ഡ് വി​​​ഭാ​​​ഗം (എ​​​ച്ച്എ​​​ച്ച്‌​​​ഡ​​​ബ്ല്യു-3) ഡി​​​റ്റ​​​ക്ടീ​​​വ് ഇ​​​ന്‍​സ്പ​​​ക്ട​​​ർ എം.​​​വി.​ അ​​​നി​​​ല്‍​കു​​​മാ​​​റും സം​​​ഘ​​​വും പി​​​ടി​​​കൂ​​​ടി​​യ​​​ത്.

ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ 2.45 നാ​​​ണ് ബി​​​ലാ​​​സി​​​പ്പാ​​​റ​​യി​​ലെ വീ​​​ട്ടി​​​ല്‍നി​​​ന്ന് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. അ​​വി​​ട​​ത്തെ പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പി​​​ടി​​​കൂ​​​ടി​​​യ പ്ര​​​തി​​​യു​​​മാ​​​യി ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം കോ​​​ഴി​​​ക്കോ​​​ട്ട​​​ക്കു യാ​​​ത്ര​​​തി​​​രി​​​ച്ചു. കേ​​​സി​​​ല്‍ 2016 മാ​​​ര്‍​ച്ചി​​​ല്‍ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ വാ​​​ഴ​​​യൂ​​​ര്‍ ന​​​ടു​​​വ​​​ങ്ങോ​​​ട്ടു​​​മ​​​ല കാ​​​രേ​​​ങ്ങ​​​ല്‍ വീ​​​ട്ടി​​​ല്‍ ഷി​​​ഹാ​​​ബു​​​ദ്ദീ​​​ന്‍ (33), ആ​​​സാ​​​മി​​​ലെ ദു​​​ബ്റി ജി​​​ല്ല​​​ക്കാ​​​ര​​​നാ​​​യ ജ​​​ലി​​​ബ​​​ർ ഹ​​​ഖ് എ​​​ന്നി​​​വ​​​രെ ക്രൈം​​​ബ്രാ​​​ഞ്ച് പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ജ​​​ലി​​​ബ​​​ർ ഹ​​​ഖി​​​ന്‍റെ സു​​​ഹൃ​​​ത്താ​​​യി​​​രു​​​ന്ന ഷ​​​ഹ്‌​​നൂ​​​ര്‍ അ​​​ലി​​​യും പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്നു. 2010 ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.

ഷി​​​ഹാ​​​ബു​​ദ്ദീ​​​ന്‍റെ ബ​​​ന്ധു​​​വാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​യു​​​മാ​​​യി ഏ​​​നൂ​​​ർ റ​​​ഹ്‌​​മാ​​​നു​​​ള്ള അ​​​ടു​​​പ്പ​​​മാ​​​ണു കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്. വാ​​​ഴ​​​യൂ​​​ര്‍ ച​​​ണ്ണ​​​യി​​​ല്‍മൂ​​​ലോ​​​ട്ടി​​​ല്‍ പു​​​റാ​​​യി​​​ലെ ചെ​​​ങ്ക​​​ല്‍ ക്വാ​​​റി​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​നൂ​​​ര്‍ റ​​​ഹ്‌​​മാ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ക​​​ഴു​​​ത്തി​​​ല്‍ മു​​​ണ്ടു​​മു​​റു​​ക്കി ശ്വാ​​​സം​​മു​​​ട്ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. കാ​​​ലു​​​ക​​​ളും കൈ​​​ക​​​ളും മു​​​ണ്ടു​​​കൊ​​​ണ്ടു കെ​​​ട്ടി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. വാ​​​ഴ​​​ക്കാ​​​ട് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് ര​​​ണ്ടു​​​മാ​​​സ​​​ത്തി​​​നു ശേ​​​ഷം മാ​​​ര്‍​ച്ചി​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച് ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

18 വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള​​​പ്പോ​​​ഴാ​​​ണു ആ​​സാ​​മി​​ൽ​​നി​​ന്ന് ഏ​​​നൂ​​​ര്‍ റ​​​ഹ്‌​​മാ​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. ബ​​​ന്ധു​​​വാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​യു​​​മാ​​​യി റ​​​ഹ്‌​​മാ​​​ന്‍ അ​​​ടു​​​പ്പ​​​ത്തി​​​ലാ​​​യ​​​ത് ഷി​​​ഹാ​​​ബു​​ദ്ദീ​​​ന്‍റെ ശ​​​ത്രു​​​ത​​​യ്ക്ക് കാ​​​ര​​​ണ​​​മാ​​​യി. ഷി​​​ഹാ​​​ബു​​​ദ്ദീ​​ന്‍ മ​​​റ്റൊ​​​രു ക്വാ​​​റി​​​യി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​ണ്. 2010 ജ​​​നു​​​വ​​​രി 31-ന് ​​​പു​​​ല​​​ര്‍​ച്ചെ കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.​​നേ​​​ര​​​ത്തെ ചോ​​​ദ്യം ചെ​​​യ്ത​​​വ​​​രെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്ത​​തി​​​നി​​​ടെ​​​യാ​​​ണ് ജ​​​ലി​​​ബ​​​ര്‍ സം​​​ശ​​​യ​​​നി​​​ഴ​​​ലി​​​ലാ​​​യ​​​ത്. തു​​​ട​​​ര്‍​ന്നു ജ​​​ലി​​​ബ​​​റി​​​നെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ ചു​​​രു​​​ള​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.