കൊച്ചി: കന്യാസ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ഈ മാസം 19ന് അന്വേഷണസംഘത്തിനു മുന്പിൽ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുഭാഷാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ബിഷപ്പിനു നോട്ടീസ് അയച്ചത്. കോട്ടയത്തായിരിക്കും ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് സംബന്ധിച്ചു തീരുമാനമെടുക്കും. കൊച്ചിയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗശേഷം എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്.
കുറ്റാരോപിതന്റെയും ഇരയുടെയും സാക്ഷികളുടെയും മൊഴികളിൽ വൈരുധ്യങ്ങളുണ്ട്. അന്വേഷണം മന്ദഗതിയാണെന്നു പറയുന്നതു ശരിയല്ല. കോടതിയിൽ സത്യവാങ്മൂലം നൽകിയശേഷമാണ് ഡൽഹിയിൽ പോയി അന്വേഷണം നടത്തിയതെന്നു ഡിവൈഎസ്പി പറഞ്ഞു. അവിടെ ചെന്നു വിശദമായ മൊഴി എടുത്തപ്പോഴാണ് പൊരുത്തക്കേടുകൾ ബോധ്യമായത്. വിലയിരുത്തൽ യോഗത്തിൽ കോട്ടയം എസ്പി ഹരിശങ്കറും സംബന്ധിച്ചു.
19ന് ഹാജരാകാൻ ബിഷപ്പിനു നോട്ടീസ്
01:23 AM Sep 13, 2018 | Deepika.com