കോട്ടയം അതിരൂപതാവൈദികർ ഒരു മാസത്തെ പ്രതിഫലം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും

01:12 AM Sep 13, 2018 | Deepika.com
കോ​​​​​​ട്ട​​​​​​യം: പ്ര​​​​​​ള​​​​​​യ​​​​​​ക്കെ​​​​​​ടു​​​​​​തി​​​​​​യി​​​​​​ൽ ദു​​​​​​രി​​​​​​ത​​​​​​മ​​​​​​നു​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന നാ​​​​​​നാ​​​​​​ജാ​​​​​​തി മ​​​​​​ത​​​​​​സ്ഥ​​​​​​രാ​​​​​​യ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര സ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ വി​​​​​​വി​​​​​​ധ ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലെ പ്ര​​​​​​ള​​​​​​യ​​​​​​ബാ​​​​​​ധി​​​​​​ത പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ നേ​​​​​​തൃ​​​​​​ത്വം ന​​​​​​ൽ​​​​​​കി​​​​​​യ കോ​​​​​​ട്ട​​​​​​യം അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ലെ വൈ​​​​​​ദി​​​​​​ക സ​​​​​​മൂ​​​​​​ഹം തു​​​​​​ട​​​​​​ർ പു​​​​​​ന​​​​​​ര​​​​​​ധി​​​​​​വാ​​​​​​സ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ സ​​​​​​ജീ​​​​​​വ പ​​​​​​ങ്കാ​​​​​​ളി​​​​​​ത്ത​​​​​​വും നേ​​​​​​തൃ​​​​​​ത്വ​​​​​​വും ന​​​​​​ൽ​​​​​​കും. തെ​​​​​​ള്ള​​​​​​കം ചൈ​​​​​​ത​​​​​​ന്യ പാ​​​​​​സ്റ്റ​​​​​​റ​​​​​​ൽ സെ​​​​​​ന്‍റ​​​​​​റി​​​​​​ൽ കോ​​​​​​ട്ട​​​​​​യം അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത മെ​​​​​​ത്രാ​​​​​​പ്പോ​​​​​​ലീ​​​​​​ത്ത മാ​​​​​​ർ മാ​​​​​​ത്യു മൂ​​​​​​ല​​​​​​ക്കാ​​​​​​ട്ടി​​​​​​ന്‍റെ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത​​​​​​യി​​​​​​ൽ ചേ​​​​​​ർ​​​​​​ന്ന വൈ​​​​​​ദി​​​​​​ക സ​​​​​​മി​​​​​​തി പ്ര​​​​​​തി​​​​​​നി​​​​​​ധി യോ​​​​​​ഗം അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യി​​​​​​ൽ ശു​​​​​​ശ്രൂ​​​​​​ഷ ചെ​​​​​​യ്യു​​​​​​ന്ന എ​​​​​​ല്ലാ വൈ​​​​​​ദി​​​​​​ക​​​​​​രും ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഒ​​​​​​രു മാ​​​​​​സ​​​​​​ത്തെ പ്ര​​​​​​തി​​​​​​ഫ​​​​​​ലം പ്ര​​​​​​ള​​​​​​യ​​​​​​ദു​​​​​​രി​​​​​​താ​​​​​​ശ്വാ​​​​​​സ ഫ​​​​​​ണ്ടി​​​​​​ലേ​​​​​​ക്കു നീ​​​​​​ക്കി വ​​​​​​യ്ക്കു​​​​​​വാ​​​​​​ൻ നി​​​​​​ർ​​​​​​ദേ​​ശി​​​​​​ച്ചു.

നാ​​​​​​ല് കോ​​​​​​ടി 30 ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​യ​​​​​​ന്തര സ​​​​​​ഹാ​​​​​​യ​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​യ​​​​​​തി​​​​​​നു തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യി ജാ​​​​​​തി​​​​​​മ​​​​​​ത ഭേ​​​​​​ദ​​​​​​മ​​​​​​ന്യേ എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കു​​​​​​ന്ന പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ശൈ​​​​​​ലി സ്വീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള കോ​​​​​​ട്ട​​​​​​യം സോ​​​​​​ഷ്യ​​​​​​ൽ സ​​​​​​ർ​​​​​​വീ​​​​​​സ് സൊ​​​​​​സൈ​​​​​​റ്റി, മ​​​​​​ല​​​​​​ബാ​​​​​​ർ സോ​​​​​​ഷ്യ​​​​​​ൽ സ​​​​​​ർ​​​​​​വീ​​​​​​സ് സൊ​​​​​​സൈ​​​​​​റ്റി, ഗ്രീ​​​​​​ൻ​​​​​​വാ​​​​​​ലി ഡെ​​​​​​വ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ് സൊ​​​​​​സൈ​​​​​​റ്റി എ​​​​​​ന്നി​​​​​​വ വ​​​​​​ഴി​​​​​​യാ​​​​​​യി ഭൂ​​​​​​മി ഇ​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​ർ​​​​​​ക്ക് ഭൂ​​​​​​മി ല​​​​​​ഭ്യ​​​​​​മാ​​​​​​ക്ക​​​​​​ൽ, ഭ​​​​​​വ​​​​​​ന​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണം, ഭ​​​​​​വ​​​​​​ന​​​​​​പു​​​​​​ന​​​​​​രു​​​​​​ദ്ധാ​​​​​​ര​​​​​​ണം, ശൗ​​​​​​ചാ​​​​​​ല​​​​​​യ​​​​​​നി​​​​​​ർ​​​​​​മാ​​​​​​ണം, ഉ​​​​​​പ​​​​​​വ​​​​​​രു​​​​​​മാ​​​​​​ന മാ​​​​​​ർ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ല​​​​​​ഭ്യ​​​​​​മാ​​​​​​ക്ക​​​​​​ൽ, കൃ​​​​​​ഷി​​​​​​പു​​​​​​ന​​​​​​രു​​​​​​ദ്ധാ​​​​​​ര​​​​​​ണം, വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ​​​​​​ഹാ​​​​​​യം, അ​​​​​​നു​​​​​​ദി​​​​​​ന ജീ​​​​​​വി​​​​​​ത​​​​​​സ​​​​​​ന്ധാ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു​​​​​​ള്ള സാ​​​​​​ന്പ​​​​​​ത്തി​​​​​​ക സ​​​​​​ഹാ​​​​​​യം, വൈ​​​​​​ദ്യ​​​​​​സ​​​​​​ഹാ​​​​​​യം, കൗ​​​​​​ണ്‍​സ​​​​​​ലിം​​​​​​ഗ് എ​​​​​​ന്നി​​​​​​വ ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കാ​​​​​​നു​​​​​​ള്ള സു​​​​​​സ്ഥി​​​​​​ര പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളാ​​​​​​ണു കോ​​​​​​ട്ട​​​​​​യം അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത രൂ​​​​​​പം ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഓ​​​​​​രോ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​യും പ്ര​​​​​​ള​​​​​​യ​​​​​​ബാ​​​​​​ധി​​​​​​ത​​​​​​ർ​​​​​​ക്ക് സ​​​​​​മ​​​​​​യ​​​​​​ബ​​​​​​ന്ധി​​​​​​ത​​​​​​മാ​​​​​​യി എ​​​​​​ത്തി​​​​​​ച്ചു ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ​​​​​​ക്ക് കാ​​​​​​ര്യ​​​​​​ക്ഷ​​​​​​മ​​​​​​മാ​​​​​​യി നേ​​​​​​തൃ​​​​​​ത്വം വ​​​​​​ഹി​​​​​​ക്കു​​​​​​വാ​​​​​​ൻ വൈ​​​​​​ദി​​​​​​ക യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി.