ബന്തടുക്ക(കാസർഗോഡ്): പറമ്പിൽ ജോലിക്കിടെ യുവാവിന് സൂര്യാതപമേറ്റു. ബന്തടുക്ക വീട്ടിയാടിയിലെ ജിയോ പടിഞ്ഞാറേയിലിനാണ് (27) സൂര്യാതപമേറ്റ് പുറത്ത് പൊള്ളലേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ മുതൽ ജിയോ പറമ്പിൽ ജോലിയിലായിരുന്നു. രാത്രിയോടെ പുറമാകെ കുമിളകൾ വന്ന് തൊലി പൊട്ടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിലും തെക്കൻ കേരളത്തിലും സൂര്യാതപമേറ്റ സംഭവങ്ങളുണ്ടായിരുന്നു. വടക്കൻ കേരളത്തിൽ മഴ മാറിയതോടെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
യുവാവിന് സൂര്യാതപമേറ്റു
01:12 AM Sep 13, 2018 | Deepika.com