പുതിയ കേരളത്തിനായി ബൃഹദ് പദ്ധതി

01:46 AM Aug 22, 2018 | Deepika.com
തിരുവനന്തപുരം: പ്ര​​ള​​യ​​ദു​​ര​​ന്തം നേ​​രി​​ട്ട ജ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ശ്വാ​​സം ന​​ൽ​​കാ​​നും അ​​വ​​രെ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കാ​​നും കേ​​ര​​ള​​ത്തെ പു​​ന​​ർ​​നി​​ർ​​മി​​ക്കാ​​നും അ​​നു​​യോ​​ജ്യ​​മാ​​യ ബൃ​​ഹ​​ദ് പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നു സ​​മ​​ർ​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യി മ​​ന്ത്രി​​സ​​ഭാ യോ​​ഗതീ​​രു​​മാ​​ന​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ച്ച മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​റി​​യി​​ച്ചു. ത​​കർ​​ന്ന കേ​​ര​​ള​​ത്തെ അ​​തി​​നു മു​​ൻ​​പു​​ള്ള അ​​വ​​സ്ഥ​​യി​​ലേ​​ക്കു പു​​നഃ​​സ്ഥാ​​പി​​ക്കു​​ക​​യ​​ല്ല ല​​ക്ഷ്യം. പു​​തി​​യൊ​​രു കേ​​ര​​ള​​ത്തെ സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി​​യാ​​ണു ത​​യാ​​റാ​​ക്കു​​ന്ന​​ത്.

ഇതിന് വ​​ലി​​യ തോ​​തി​​ൽ വി​​ഭ​​വ സ​​മാ​​ഹ​​ര​​ണം ന​​ട​​ത്തേ​​ണ്ട​​തു​​ണ്ട്. തൊ​​ഴി​​ലു​​റ​​പ്പു​​പ​​ദ്ധ​​തി​​ക്ക് 2,600 കോ​​ടി രൂ​​പ​​യു​​ടെ പ്ര​​ത്യേ​​ക പാ​​ക്കേ​​ജ് വേ​​ണ​​മെ​​ന്നും കേ​​ന്ദ്ര​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടുമെന്നു മുഖ്യമന്ത്രി പറഞ്ഞു.