കൊച്ചി: കേരളത്തിലെ പ്രളയത്തെ എൽ 3 ലെവൽ ദുരന്തത്തിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ ഒത്തൊരുമിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ നിർദേശിക്കണമെന്ന ഹർജിയിൽ നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശം നൽകി.
ദേശീയദുരന്ത കൈകാര്യ പദ്ധതിയിലെ വ്യവസ്ഥകൾ പ്രകാരം എൽ 3 ലെവൽ ദുരന്തങ്ങളെ നേരിടാൻ പ്രത്യേക സംവിധാനമുണ്ടാകണം. സൈനിക, ആഭ്യന്തര, ധനകാര്യ മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ ഏകോപനത്തോടു കൂടിയ പ്രവർത്തനമാണ് വേണ്ടതെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
പ്രളയം: കേന്ദ്രത്തിനെതിരേ ഹർജി
01:46 AM Aug 22, 2018 | Deepika.com