ബെഡൂര്‍(കാസർഗോഡ്): സെന്റ് ജോസഫ്സ് ഇടവകയുടെ നേതൃത്വത്തില്‍ ഭൂരഹിതരായ പത്തു കുടുംബങ്ങള്‍ക്ക് ഓണസമ്മാനമായി ഭൂമിദാനം ചെയ്യും. കഴിഞ്ഞ 19ന് ചേര്‍ന്ന പ്രത്യേക പൊതുയോഗമാണ് ഇടവകയുടെ ഒരേക്കര്‍ സ്ഥലം പത്ത് സെന്റ് വീതം ഭൂരഹിത കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിനായി നല്കാന് ഏകകണ്ഠമായി തീരുമാനിച്ചത്. വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ടയ്ക്കു സമീപത്തെ ബെഡൂരിൽ മെയിന്‍ റോഡില്‍നിന്ന് കേവലം 500 മീറ്റര്‍ മാറിയാണ് ഈ നിരപ്പായ സ്ഥലം. ഇവിടേക്ക് ആവശ്യമായ കുടിവെള്ളത്തിനും വൈദ്യുതിക്കും ഇടവക തന്നെ സൗകര്യമൊരുക്കി നല്‍കുമെന്ന് വികാരി ഫാ. മാത്യു പയ്യനാട്ട് പറഞ്ഞു. തലശേരി അതിരൂപത, മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്മാരക ഭവന പദ്ധതിയില്‍ നിര്‍മിച്ചു നല്കുന്ന വീടുകളില്‍ ഈ പദ്ധതിയും ഉള്‍പ്പെടുത്തും.
തലശേരി അതിരൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കാണ് ഗുണഭോക്താവിനെ തെരഞ്ഞെടുക്കാനുള്ള ചുമതല. ജാതി മത ഭേദമന്യേ അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കും.സംസ്ഥാന, കേന്ദ്ര ഗവൺമെന്റുകളുടെ സ്കീമില്‍ വീട് ലഭിച്ചിട്ടും ഭൂമിയില്ലാതെ വിഷമിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പത്ത് കുടുംബങ്ങളെ സഹായിക്കാനുള്ള ബെഡൂര്‍ ഇടവകയുടെ തീരുമാനം മലയോര ജനതയുടെ കാരുണ്യത്തിന്റെ മറ്റൊരു മാതൃകയായി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447363173.
ഡാജി ഓടയ്ക്കല്‍
ഭൂരഹിതർക്കു ബെഡൂർ ഇടവകയുടെ സമ്മാനം
01:46 AM Aug 22, 2018 | Deepika.com