തിരുവനന്തപുരം: ദുരിതബാധിത പ്രദേശങ്ങളില്‍ 12.50 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു. ഇപ്പോള്‍ 13 ലക്ഷം വീടുകളില്‍ കൂടി വൈദ്യുതി പുനഃസ്ഥാപിച്ചു നല്‍കുന്നുണ്ട്.
ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ ഇക്കാര്യത്തില്‍ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള ജീവനക്കാരും കരാറുകാരും പ്രളയബാധിത പ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ എത്തിയിട്ടുണ്ട്. ആന്ധ്രയില്‍നിന്ന് 130 പേരടങ്ങുന്ന സംഘം ഇരിങ്ങാലക്കുട, തൃശൂര്‍ പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു.
മിഷന് റീ കണക്ട്: 12.50 ലക്ഷം കണക്ഷനുകള്‍ പുനഃസ്ഥാപിച്ചു
01:06 AM Aug 22, 2018 | Deepika.com