ക്യാന്പിലെത്തിച്ച രണ്ടരവയസുകാരി മരിച്ചു
01:06 AM Aug 22, 2018 | Deepika.com
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ക്യാമ്പിലെത്തിച്ച രണ്ടരവയസുകാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. സുനില്‍കുമാര്‍-അനുപമ ദമ്പതികളുടെ മകള്‍ അനവദ്യയാണ് മരിച്ചത്. ക്യാമ്പില്‍ എത്തിക്കുമ്പോള്‍ പനി ബാധിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അടൂര്‍ താലൂക്ക് ആശുപത്രിയിലും തിരുവന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരിച്ചു.