പന്തളം: മുട്ടാർ നീർച്ചാലിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുളനട ഷൈനി ഭവനിൽ ജോർജ് ജോണിന്റെ മകൻ അശ്വിൻ ജോണി(അപ്പു-24)ന്റെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരത്തോടെ കണ്ടെത്തിയത്.ശനിയാഴ്ച വൈകുന്നേരം 6.30ഓടെയാണ് അശ്വിൻ മുട്ടാർ ജംഗ്ഷനിൽ നീർച്ചാലിലെ കുത്തൊഴുക്കിൽപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ മുതൽ അശ്വിനു വേണ്ടി നീർച്ചാലിൽ മങ്ങാരം ഭാഗത്ത് രണ്ടു ഡിങ്കി ബോട്ടുകളിലായി തെരച്ചിൽ നടത്തിയിരുന്നു. വെള്ളം ഇറങ്ങിയപ്പോൾ അവിടെ നിന്നും ഏറെ അകലെ കുരീക്കാവിൽ ഭാഗത്താണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.
എൻജിനീയറിംഗ് ബിരുദധാരിയാണ് അശ്വിൻ. മാതാവ്: ഷൈനി, സഹോദരി: ആഷ്ലി ജോൺ.
ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
12:11 AM Aug 22, 2018 | Deepika.com