കൊച്ചി: ഓണത്തിനു റിലീസ് നിശ്ചയിച്ചിരുന്ന സിനിമകൾ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റി. ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി അടക്കം ആറു ചിത്രങ്ങളുടെ റിലീസ് ആണ് മാറ്റിയത്. റോഷൻ ആൻഡ്രൂസ്, നിവിൻ പോളി, മോഹൻലാൽ ചിത്രമായ കായംകുളം കൊച്ചുണ്ണി 17ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന മമ്മൂട്ടി ചിത്രം കുട്ടനാടൻ ബ്ലോഗ്, അമൽ നീരദിന്റെ ഫഹദ് ഫാസിൽ ചിത്രം വരത്തൻ, ടൊവിനോ തോമസ് നായകനായി എത്തുന്ന തീവണ്ടി , വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി, ബിജു മേനോൻ നായകനാകുന്ന പടയോട്ടം എന്നിവയാണ് ഓണത്തിന് റിലീസ് ചെയ്യാൻ തീരുമാനിച്ച മറ്റു ചിത്രങ്ങൾ.
പ്രളയക്കെടുതി: ഓണത്തിന് പുതിയ സിനിമകൾ ഇല്ല
12:01 AM Aug 22, 2018 | Deepika.com