സിയാൽ റൺവേയും ടെർമിനലും ശുചീകരിച്ചു
11:46 PM Aug 21, 2018 | Deepika.com
നെടുമ്പാശേരി: ശക്തമായ കാലവർഷത്തെത്തുടർന്ന് പൂർണമായും അടച്ചുപൂട്ടിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നതിന്റെ ഭാഗമായി റൺവേയുടെയും അന്താരാഷ്ട്ര ടെർമിനലിന്റേയും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ടെർമിനൽ 3 യിലെ മെഷിനറികളാണ് ഇനി നന്നാക്കാനുള്ളത്. വെള്ളം കയറിയതുമൂലം ഏറ്റവും കൂടുതൽ നഷ്ടം വന്നിരിക്കുന്നത് ടെർമിനൽ 3 യിലാണ്. മെഷിനറികൾകൂടി നന്നാക്കി കഴിഞ്ഞാലേ വിമാനത്താവളത്തിനു വന്നിട്ടുള്ള യഥാർഥ നഷ്ടം കണക്കാക്കാനാവൂ.