തിരുവനന്തപുരം : പൂർണമായ ഫീസ് ഇളവിനു അർഹരായ എസ്സി/എസ്ടി/ഒഇസി/രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളുടെ മക്കളും എൻആർഐ ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികളും ഒഴികെയുള്ള ബിപിഎല്ലുകാരിൽ നിന്നും സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
പൂരിപ്പിച്ച അപേക്ഷകൾ അതത് കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് സെപ്റ്റംബർ ഏഴിനു വൈകുന്നേരം അഞ്ചിനു മുന്പായി സമർപ്പിക്കണം. അപേക്ഷകൾ പ്രിൻസിപ്പൽമാർ പരിശോധിച്ച് ശുപാർശ ചെയ്ത് സെപ്റ്റംബർ 14നു വൈകുന്നേരം അഞ്ചിനു മുന്പായി പ്രവേശ പരീക്ഷാ കമ്മീഷണർക്ക് എത്തിക്കണം. വെബ്സൈറ്റ് www.cee-kerala.org.
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
11:46 PM Aug 21, 2018 | Deepika.com