മൊറട്ടോറിയം വേണമെന്ന ഹർജി മാറ്റി
11:46 PM Aug 21, 2018 | Deepika.com
കൊച്ചി: പ്രളയദുരന്തത്തെത്തുടർന്നു പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽനിന്നുള്ളവരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ഹർജി കൂടുതൽ പേരെ കക്ഷിയാക്കാനായി ഹർജിക്കാരൻ പിൻവലിച്ചു.