കോട്ടയം: പ്രളയബാധിത ഭവനരഹിതർക്കു പുതുകുടുംബം പദ്ധതിയുമായി വിൻസൻഷ്യൻ സഭ. വിൻസൻഷ്യൻ സഭയുടെ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രളയബാധിത ഭവനരഹിതർക്കായി സ്ഥലം കണ്ടെത്തി ഡി പോൾ അവന്യു എന്ന പേരിൽ ഭവന സമുച്ചയങ്ങൾ നിർമിക്കുന്നു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവരും പ്രളയത്തിൽ ഭവനം നഷ്ടപ്പെട്ടവരുമായി തെരഞ്ഞെടുക്കപ്പെട്ടവർ ഈ പദ്ധതിയുടെ ഭാഗമാകും.
പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിലവിളികളുമായെത്തുന്ന നിസഹായരോടുള്ള പരസ്നേഹ പ്രതികരണത്തിന്റെ ഭാഗമാണിത്. ഇപ്രകാരം ദത്തെടുക്കുന്ന കുടുംബങ്ങൾക്ക് തുടർ പരിരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്ന ദീർഘകാലടിസ്ഥാനത്തിലുള്ള പദ്ധതിയാണ് പുതുകുടുംബം. വിൻസൻഷ്യൻ സഭയുടെ സെന്റ് ജോസഫ്സ് പ്രൊവിൻസിലെ വൈദികരും ഉപകാരികളും സുമനസുകളായ സുഹൃത്തുക്കളും ചേർന്നാണ് പുതുകുടുംബം പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
പുതുകുടുംബം പദ്ധതിയുമായി വിൻസൻഷ്യൻ സഭ
11:46 PM Aug 21, 2018 | Deepika.com