മലങ്കര ഓർത്തഡോക്സ് സഭ 30 ലക്ഷം രൂപ നല്കി
11:22 PM Aug 21, 2018 | Deepika.com
കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മലങ്കര ഓർത്തഡോക്സ് സഭയുടെ ആദ്യഗഡുവായി 30 ലക്ഷം രൂപയുടെ ചെക്ക് നല്കി. മുഖ്യമന്ത്രിക്ക് ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത, സെക്രട്ടറി ബിജു ഉമ്മൻ എന്നിവരടങ്ങുന്ന പ്രതിനിധിസംഘമാണു ചെക്ക് കൈമാറിയത്.