ദുരിതബാധിതർക്ക് ഐസിഐസിഐ ബാങ്കിന്‍റെ സഹായഹസ്തം

11:22 PM Aug 21, 2018 | Deepika.com
കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് എ​ട്ടു കോ​ടി രൂ​പ ഐ​സി​ഐ​സി​ഐ ബാ​ങ്കി​നു​വേ​ണ്ടി ബാ​ങ്ക് മേ​ധാ​വി അ​നൂ​പ് ബാ​ക്ച്ചി തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ച് കൈ​മാ​റി. ജി​ല്ലാ​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ത്തു ല​ക്ഷം രൂ​പ വീ​തം 14 ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കു കൈ​മാ​റി.

കോ​ട്ട​യം ജി​ല്ല​യ്ക്കു​ള്ള സ​ഹാ​യ​ധ​നം ഐ​സി​ഐ​സി​ഐ ബാ​ങ്ക് റീ​ജ​ണ​ൽ മാ​നേ​ജ​ർ പി.​വി. അ​രു​ൺ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി. ചീ​ഫ് മാ​നേ​ജ​ർ ജോ​ബി ജോ​ൺ, ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​നു ശ​ങ്ക​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.