വെട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥന് രണ്ടു വർഷം കഠിന തടവ്
11:22 PM Aug 21, 2018 | Deepika.com
തിരുവനന്തപുരം: തൊഴിലില്ലായ്മ വേതനത്തിൽ തിരിമറി നടത്തി പണം തട്ടിയ കേസിൽ പയ്യന്നൂർ മുനിസിപ്പാലിറ്റി മുൻ യുഡി ക്ലർക്കിനെ രണ്ട് വർഷം കഠിന തടവിനും പിഴയ്ക്കും വിജിലൻസ് കോടതി ശിക്ഷിച്ചു. കോട്ടയം വൈക്കം കുന്നത്ത് സ്വദേശിയായ കെ.പി. മോഹൻകുമാറിനെയാണ് കുറ്റക്കാരനാണെന്നു കണ്ട് തലശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്.