തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാലു ദിവസത്തേക്കു ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
ദിവസങ്ങളായി തുടർന്ന കനത്ത പേമാരിക്കു ശേഷം കേരളത്തിനു മുകളിൽ ഇപ്പോൾ തെളിഞ്ഞ ആകാശമാണുള്ളത്. കാലവർഷക്കാലത്ത് സാധാരണ രീതിയിൽ കിട്ടുന്ന തരത്തിലുള്ള മഴ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് മൂന്നാറിലാണ്; ആറു സെന്റിമീറ്റർ. അതേസമയം, കേരളതീരത്ത് വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ജാഗ്രത പാലിക്കണം.
നാലു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയില്ല
01:29 AM Aug 21, 2018 | Deepika.com