ചെങ്ങന്നൂര്‍ : ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ സൈനികനു ദാരുണാന്ത്യം. ചെന്നിത്തല നാമങ്കരിയില് പുത്തന്‍വീട്ടില്‍ അനീഷ് (38) ആണു മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ബന്ധുവും മരിച്ചതായാണ് അറിവ്.
ചെന്നിത്തലയില്‍നിന്നു വാഴക്കൂട്ടം കടവിലെ ക്യാമ്പിലേക്കു ഭക്ഷണമായി പോകുന്നതിനിടെ ഇന്നലെയായിരുന്നു സംഭവം. വള്ളത്തില്‍നിന്നു വീണു മുങ്ങി മരിക്കുകയായിരുന്നു.
ഭാര്യ സേതുലക്ഷ്മി ഏഴു മാസം ഗര്‍ഭിണിയാണ്, മകന്: സിധു (മൂന്നു വയസ്),
അപ്പുക്കുട്ടന്- ലീല ദമ്പതികളുടെ മകനാണ്. ബന്ധുവിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ഭക്ഷണവുമായി പോകവേ വള്ളത്തിൽനിന്നു വീണ് പട്ടാളക്കാരനു ദാരുണാന്ത്യം
12:23 AM Aug 21, 2018 | Deepika.com